‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതി; 11 ബീച്ചുകളില്‍നിന്ന് നീക്കിയത് 4000 കിലോ അജൈവ മാലിന്യം
തൃപയാർ: സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പിന്റെ പദ്ധതിയായ ‘ശുചിത്വ സാഗരം സുന്ദര തീരം’ രണ്ടാം ഘട്ട ബീച്ച് ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി വലപ്പാട്, നാട്ടിക, തളിക്കുളം പഞ്ചായത്തുകളിലെ 11 ബീച്ചുകളില്‍ നിന്നായി 4000 കിലോ അജൈവ മാലിന്യം നീക്കം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ഡി. ഷിനിത, എം.ആർ. ദിനേശൻ, പി.ഐ. സജിത എന്നിവരും വാർഡ് അംഗങ്ങളും ശുചീകരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ശേഖരിച്ച പ്ലാസ്റ്റിക് ബോട്ടിലുകള്‍, ചെരിപ്പുകള്‍, തെർമോക്കോള്‍, പ്ലാസ്റ്റിക് കവർ തുടങ്ങിയ മാലിന്യങ്ങള്‍ ഹരിതകർമ സേന വഴി തരംതിരിച്ച് ക്ലീൻ കേരള കമ്ബനിക്ക് കൈമാറി.
മത്സ്യത്തൊഴിലാളികള്‍, ഹരിതകർമ സേനാംഗങ്ങള്‍, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍, കോസ്റ്റല്‍ പൊലീസ്, എൻ.എസ്.എസ് വിദ്യാർഥികള്‍, ഫിഷറീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികള്‍, യൂത്ത് ക്ലബ് അംഗങ്ങള്‍ എന്നിവരടക്കം അഞ്ഞൂറ്റി അമ്ബതോളം വളന്റിയർമാർ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തു.