MALAPPURAM

മലപ്പുറത്ത് എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എൻഐഎ റെയ്ഡ്; നാല് പേരെ കസ്റ്റഡിയിലെടുത്തു

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളില്‍ എൻഐഎ റെയ്ഡ്. അഞ്ച് വീടുകളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്.പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. നാല് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. ചെങ്ങര, മംഗലശേരി, കിഴക്കേത്തല, ആനക്കോട്ടുപുറം എന്നിവിടങ്ങളിലായിരുന്നു എൻ ഐ എ റെയ്ഡ്. പഴയടത്ത് ഷംനാദിൻ്റെ വീട്ടിലും റെയ്ഡ് നടത്തിയെങ്കിലും ഇയാള്‍ ഇവിടെ വീട്ടില്‍ ഉണ്ടായിരുന്നില്ല. കൊച്ചി എൻഐഎയാണ് റെയ്ഡ് നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button