CHANGARAMKULAM

അധധികൃതമായി ഗോഡൗണില്‍ ഗ്യാസ് സിലിണ്ടറുകള്‍ സുക്ഷിച്ചു’ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ചങ്ങരംകുളം കക്കിടിപ്പുറത്ത് പരിശോധന’400 സിലിണ്ടര്‍ പിടിച്ചെടുത്തു

ചങ്ങരംകുളം:കക്കിടിപ്പുറത്ത് അനുമതി ഇല്ലാതെ ഗോഡൗണില്‍ ഗ്യാസ് സിലിണ്ടറുകള്‍ സുക്ഷിച്ചത് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു.വ്യാഴാഴ്ച വൈകിയിട്ടാണ് ചങ്ങരംകുളം കക്കിടിപ്പുറത്ത് ഗോഡൗണില്‍ ഉദ്ധ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.ഇവിടെ അനധികൃതമായി സൂക്ഷിച്ച 400ഓളം സിലിണ്ടറുകളും വാഹനങ്ങളും പിടിച്ചെടുത്തു.കണ്ണൂരിലുള്ള ഗ്യാസ് ഏജന്‍സിയുടെ പേരില്‍ ആലംങ്കോട് ഗ്രാമ പഞ്ചായത്തിലെ കക്കിടിപ്പുറത്താണ് കളരിക്കല്‍ ഗ്യാസ് സര്‍വ്വീസ് ആന്‍ഡ് ആസിസറീസ് എന്ന പേരില്‍ ഗ്യാസ് ഏജന്‍സി പ്രവൃത്തിച്ച് വന്നിരുന്നത്.കാലിയായതും നിറച്ചതുമായ നാനൂറോളം ഗ്യാസ് സിലിണ്ടറുകളാണ് ഗോഡൗണില്‍ ഉദ്ധ്യോഗസ്ഥര്‍ കണ്ടെത്തിയത്.ഇവര്‍ക്ക് സ്റ്റോറേജ് ലൈസന്‍സോ,എക്‌സ്‌പ്ലോസീവ് ലൈസന്‍സോ,അനുവാദമുള്ള ഗോഡൗണോ പഞ്ചായത്ത് അനുമതിയോ ഇല്ലെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ ജില്ലാ സപ്ലൈ ഓഫീസര്‍ ജോഷി ജോസഫ് പൊന്നാ താലൂക്ക് സപ്ലൈ ഓഫീസര്‍ മോഹന്‍ദാസ് എന്നിവര്‍ അറിയിച്ചു.കണ്ണൂരിലുള്ള ഏജന്‍സിയുടെ അനുമതിയോടെ ഗ്യാസ് സിലിണ്ടറുകള്‍ ഇവിടെയെത്തിച്ച് വാണിജ്യആവശ്യത്തിന് വിതരണം ചെയ്യാനാവുമെന്നും,ഇവിടെ സ്‌റ്റോറേജ് ചെയ്യാന്‍ അനുവാദമില്ലെന്നും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.അനധികൃതമായി ഗ്യാസ് റീഫില്ലിംങ്ങും സ്റ്റോറേജും നടത്തുന്നു എന്ന പരാതിയിലാണ് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെ പരിശോധന നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button