CHANGARAMKULAM

ആലംകോട്‌ ഉദിനുപറമ്പിൽ മദ്യമയക്കുമരുന്ന് മാഫിയകളെ അടിച്ചമർത്തണമെന്ന് ആവശ്യപ്പെട്ട്‌ ഉദിനുപറമ്പ്‌ ഞാറക്കുന്ന് പ്രദേശത്തെ ജനങ്ങൾ നടത്തുന്ന പ്രതിഷേധ റാലി.

ആലംകോട്‌ ഉദിനുപറമ്പിൽ നാട്ടുകാരെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ച ക്രിമിനലുകളായ മദ്യമയക്കുമരുന്ന് മാഫിയകളെ അടിച്ചമർത്താനും അവരുടെ വിളയാട്ടം അവസാനിപ്പിക്കാനും പോലീസ് ശക്തമായി ഇടപെടണമെന്ന് ചങ്ങരംകുളം സമിതി ആവശ്യപ്പെട്ടു.

പൊതുപ്രവർത്തകനും മദ്യലഹരി വിരുദ്ധ പ്രവർത്തകനുമായ ആലംകോട്‌ സുബൈറിനെയും ചില നാട്ടുകാരെയും മയക്കുമരുന്ന് മാഫിയകൾ ആസൂത്രിതമായി ആക്രമിച്ചതിൽ പൗരസമിതി ശക്തമായി അപലപിച്ചു. കുറ്റക്കാർക്ക് പരമാവധി ശിക്ഷ നൽകാൻ പോലീസ്‌ തയ്യാറാകണം. മദ്യമയക്കുമരുന്ന് വ്യാപാരത്തെ ചെറുക്കുന്ന നാട്ടുകാർക്ക്‌ എതിരെ കേസ്‌ എടുക്കുന്നതിൽ നിന്ന് പോലീസ്‌ പിന്മാറുകയും വേണം.

കെ അനസ്‌ അധ്യക്ഷത വഹിച്ചു. സിദ്ധിക്ക്‌ മൗലവി, എൻ എം അബ്ബാസ്‌,
സൈനു പള്ളിക്കര, റാഫി പെരുമുക്ക്‌, സുരേഷ്‌ ആലംകോട്‌, കെ സി അലി‌‌, സുബൈർ ചങ്ങരംകുളം, റസാഖ്‌ അയിനിച്ചോട്, എം കെ അബ്ദുറഹ്മാൻ, മുജീബ്‌ കോക്കൂർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button