നഷ്ടപ്പെട്ട ഗവേണകുറിപ്പ കൾ കിട്ടിയില്ല: സായൂജ്യക്ക് പുത്തൻ ലാപ്ടോപ് നൽകി സിൻഡിക്കേറ്റംഗങ്ങൾ.
തേഞ്ഞിപ്പലം: മോഷ്ടാക്കൾ കൊണ്ടുപോയ ലാ പ്ടോപ്പിന് പകരം സായൂജ്യക്ക് സിൻഡിക്കേറ്റ് അംഗങ്ങളുടെ വക പുത്തൻ ലാപ്ടോപ്പ്, കാലിക്ക റ്റ് സർവകലാശാല ഇംഗ്ലീഷ് പഠന വിഭാഗത്തിലെ ഗവേഷണ വിദ്യാർഥിനി സി.എസ്. സായൂജ്യക്കാ ണ് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചത്.
കാഴ്ച പരിമിതി നേരിടുന്ന സായുജ്യയുടെ ലാപ് ടോപ്പ് കോഴിക്കോട് ബീച്ചിൽ വെച്ച് കാറിൽനിന്ന് മോഷണം പോവുകയായിരുന്നു. ഗവേഷണക്കു റിപ്പുകളും കാഴ്ച പരിമിതിയുള്ളവർക്കായുള്ള പ്ര ത്യേക സോഫ്റ്റ്വെയറുകളുമെല്ലാം ഇതിലുണ്ടാ യിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് പുതിയ ലാ പ്ടോപ്പ് വാങ്ങി നൽകാൻ തീരുമാനിച്ചത്. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ലാപ്ടോപ്പ് സായൂജ്യക്ക് സമ്മാനിച്ചു. പ്രൊ വൈസ് ചാൻസ ലർ ഡോ. എം.കെ. നാസർ, രജിസ്ട്രാർ ഡോ. ഇ. കെ. സതീഷ്, പരീക്ഷ കൺട്രോളർ ഡോ. സി.സി.
ബാബു, സിൻഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ ഡോ. ജി. റിജുലാൽ, ഡോ. കെ.പി. വിനോദ് കുമാർ, ഡോ. എം. മനോഹരൻ, ഡോ. കെ.ഡി. ബാഹുലേയൻ തുടങ്ങിയവർ പങ്കെടുത്തു.