PONNANI

മൊബൈല്‍ഫോണ്‍ കൈയ്യില്‍ നിന്നും വീണ് പൊട്ടി: പൊന്നാനിയില്‍ പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു.

പൊന്നാനി: സഹോദരിയുമായി മൊബൈലിന് പിടിവലി നടത്തുന്നതിനിടെ ഫോണ്‍ താഴെ വീണ്‌പൊട്ടിയ മനോവിഷമത്തില്‍ പൊന്നാനി സ്വദേശിയായ പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു. പൊന്നാനി പുത്തന്‍കുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകന്‍ നിഷാം(16) ആണ് ആത്മഹത്യ ചെയ്തത്. മൊബോല്‍ പൊട്ടിയതോടെ പിതാവിനോട് പറയുമെന്ന് സഹോദരി പറഞ്ഞിരുന്നു. ഇതോടെ രക്ഷിതാവ് ചീത്ത പറയുമെന്ന് ഭയന്ന കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
പൊന്നാനി എം ഐ ഹൈസ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്ന നിഷാം പ്ലസ് വണ്‍ പ്രവേശനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷംബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button