KERALA
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്; പുനഃപരിശോധനാ ഹരജി ഹൈക്കോടതി തള്ളി.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പിനുള്ള 80:20 അനുപാതം റദ്ദാക്കിയ ഉത്തരവിനെതിരായ പുനപരിശോധന ഹരജിയും ഹൈക്കോടതി തള്ളി. ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്ന മെയ് 28ലെ ഉത്തരവ് ചോദ്യം ചെയ്തു നല്കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ബെഞ്ച് തള്ളിയത്. മുസ്ലീം വിഭാഗത്തിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഗണിച്ചാണ് സച്ചാര്‍, പാലോളി കമ്മിറ്റികളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മുസ്ലീം വിഭാഗത്തിനു പ്രത്യേക പദ്ധതി ആരംഭിച്ചത്. സ്കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരുന്നവരുടേയും ബന്ധപ്പെട്ട സമുദായത്തിന്റേയും വാദം കേള്‍ക്കാതെ പൊതുതാല്പര്യ ഹരജിയില്‍ പുറപ്പെടുവിച്ച വിധി നിലനില്‍ക്കുന്നതല്ലെന്നുമായിരുന്നു പുനപരിശോധന ഹരജിയിലെ വാദം.