KERALA

സ്വര്‍ണക്കടത്ത് കേസ്; കൂടുതല്‍ പ്രതികളെ മാപ്പുസാക്ഷിയാക്കാന്‍ എന്‍.ഐ.എ നീക്കം.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ പ്രതികളെ മാപ്പുസാക്ഷിയാക്കാന്‍ എന്‍ഐഎ നീക്കം. മുപ്പത്തി അഞ്ചാം പ്രതി മന്‍സൂറിനെ മാപ്പ് സാക്ഷിയാകാന്‍ എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. എന്‍ ഐ എ കോടതി 16നു അപേക്ഷ പരിഗണിക്കും.കേസില്‍ സന്ദീപ് ഉള്‍പ്പെടെ 5 പേരെ നേരത്തെ മാപ്പ് സാക്ഷിയാക്കിയിരുന്നു. നേരത്തേ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്ന വേളയില്‍ തന്നെ തെളിവുകള്‍ സംബന്ധിച്ച് എന്‍ ഐ എ കോടതി സംശയം ഉന്നയിച്ചിരുന്നു. പ്രതികള്‍ക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ഈ വകുപ്പുകള്‍ ഏത് സാഹചര്യത്തിലാണ് ചുമത്തിയതെന്ന് കോടതി ചോദിച്ചിരുന്നു. 32 പേരെ തുടക്കത്തില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും ആദ്യ ഘട്ടത്തില്‍ തന്നെ 10 പേര്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button