EDAPPALLocal news
സംസ്ഥാന അവാർഡ് നേടിയ പൊന്നാനി ബ്ലോക്ക് സി ഡി പി ഒ ആശാ റാണിയെ അനുമോദിച്ചു
എടപ്പാൾ: സംസ്ഥാനത്തെ ഏറ്റവും നല്ല ഐ സി ഡി എസ് സൂപ്പർ വൈസർക്കുള്ള 2019-20 വർഷത്തിലെ
അവാർഡ് നേടിയ പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലെ ഇപ്പോഴത്തെ സി ഡി പി ഒ ആശാ റാണിയെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു. പ്രസിഡണ്ട് സി.രാമകൃഷ്ണൻ ഉപഹാരം നൽകി. വൈസ് പ്രസിഡണ്ട് ഗായത്രി, തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ,ബ്ലോക്ക് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ ദിലീഷ്, മെമ്പർ പ്രകാശൻ കാലടി, ബ്ലോക്ക് മെമ്പർമാർ ഉദ്യാഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.