EDAPPALLocal news

എടപ്പാളിൽ റോഡിലേക്ക് തള്ളിനിൽക്കുന്ന കെട്ടിടഭാഗങ്ങൾ പൊളിച്ചു നീക്കാൻ നിർദ്ദേശം

എടപ്പാൾ: കുറ്റിപ്പുറം റോഡിലേക്ക് തള്ളിനിൽക്കുന്ന കെട്ടിടഭാഗങ്ങൾ പൊളിച്ചു നീക്കാൻ നിർദ്ദേശം. നോട്ടീസ് ലഭിച്ച് ഏഴു ദിവസങ്ങൾക്കകം പൊളിച്ചുനീക്കണമന്നാണ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിർദ്ദേശം നൽകിയത്. അധികൃതർ പൊളിച്ചു നീക്കുന്ന പക്ഷം കെട്ടിടത്തിന് ഉണ്ടാകുന്ന കേടുപാടുകൾക്ക് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം ഉത്തരവാദി ആയിരിക്കുന്നതല്ലന്നും നോട്ടീസിൽ പറയുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് നിർദേശം കാണിച്ചുകൊണ്ട് കെട്ടിട ഭിത്തികളിൽ അധികൃതർ നോട്ടീസ് പതിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button