EDAPPALLocal news
തവനൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കായിക താരങ്ങളെ ആദരിച്ചു
എടപ്പാള്‍:രാജീവ് ഗാന്ധിയുടെ 77യാം ജന്മദിനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് തവനൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കായിക താരങ്ങളെ ആദരിച്ചു. പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇപി രാജിവ് ഉദ്ഘാടനം ചെയെതു.
സൗത്ത് സോൺ മീറ്റിൽ 800 മീറ്റർ വെങ്കല മെഡൽ ജേതാവ് മുഹമ്മദ് ജാബിർ കെവി യെ യൂത്ത്കോൺഗ്രസ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റിക്ക് വേണ്ടി ആദരിച്ചു. യോഗത്തിൽ യൂത്ത്കോൺഗ്രസ് അസംബ്ലി കമ്മിറ്റി പ്രസിഡന്റ് ഷെഫീഖ്കൈമലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. KSU സംസ്ഥാന
ജനറൽ സെക്രട്ടറി ടിഎം മനീഷ്, രജിത്ത്
തുറയാറ്റിൽ, ഷറഫുദ്ധീൻ ചോലയിൽ
,സൂര്യനാരായണൻ തവനൂർ, ദിലീപ്
ഉണ്ണിക്കുളം,വിവേകാനന്ദൻ എന്നിവർ സംസാരിച്ചു.

