Local newsMALAPPURAM

പുരോഗമന കലാസാഹിത്യ സംഘം ചങ്ങരംകുളം മേഖലാ സമ്മേളനം

ചങ്ങരംകുളം : പുരോഗമന കലാസാഹിത്യ സംഘം ചങ്ങരംകുളം മേഖലാ സമ്മേളനം ചങ്ങരംകുളം എകെജി മന്ദിരത്തിൽ നടന്നു. കവിയത്രി ഇ എം സുരജ ഉദ്ഘാടനം ചെയ്തു. പുകസ ചങ്ങരംകുളം മേഖല പ്രസിഡൻ്റ് കെ വി മുസ്തഫ അധ്യക്ഷനായി. സോമൻ ചെബ്രേത്ത് സംഘടനാ റിപ്പോർട്ടും പി പി വാസുദേവൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ചടങ്ങിൽ കലാകാരൻമാരായ കുമാർ പി മൂക്കുതല, ശ്രീധരൻ പള്ളിക്കര, മോഹനൻ നന്നംമുക്ക്, വി കെ യമുന, മണികണ്ഠൻ തെരിയത്ത്, ദാസൻ കല്ലുർമ എന്നിവരെ ആദരിച്ചു. സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ, എം അജയ് ഘോഷ്, കരീം കോഴിക്കൽ, നർത്തകി എ വി വിദ്യാശ്രീ എന്നിവർ സംസാരിച്ചു. മൻസൂർഖാൻ വിരളിപ്പുറത്ത് സ്വാഗതവും ടി രാമദാസ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി
കെ വി മുസ്തഫ (പ്രസിഡൻ്റ്) സോമൻ ചെബ്രേത്ത് (സെക്രട്ടറി) വി മൻസൂർ ഖാൻ (ട്രഷറർ) എന്നിവരെ തെരത്തെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button