EDAPPALLocal news

എടപ്പാൾ സ്വദേശി കാവ്യ ആര്‍ മേനോന്; ഇന്ത്യന്‍,ഏഷ്യന്‍ ബുക്ക് ഓഫ് റോക്കോഡുകള്‍;ചിത്രകലയില്‍ വിസ്മയം തീര്‍ത്ത് കാവ്യ

എടപ്പാൾ: ചുരുങ്ങിയ സമയം കൊണ്ട് 10 ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പെന്‍സില്‍ ഛായാചിത്രം ഒരുക്കിയ കാവ്യ റെക്കോഡ് ബുക്കില്‍. കോലളമ്പ് സ്വദേശിയും തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ കാവ്യ ആര്‍ മേനോനാണ് ചിത്രകലയില്‍ വിസ്മയം തീര്‍ത്ത് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡിലും ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം  നേടിയത്.10 വിത്യസ്ഥ A4 ഷീറ്റുകളിലായി ഇന്ത്യന്‍ ക്രിക്കറ്റിലെ സോഷ്യല്‍ മീഡിയകളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വിരാട് കോഹ്‌ലി,സച്ചിൻ തെണ്ടുൽക്കർ, മഹേന്ദ്ര സിംഗ് ധോണി, രോഹിത് ശർമ, സൗരവ് ഗാംഗുലി, ഇർഫാൻ പത്താൻ, കെ എൽ രാഹുൽ,വീരേന്ദർ സെവാഗ്, രവീന്ദ്ര ജഡേജ, റിഷഭ് പന്ത് തുടങ്ങിയ താരങ്ങളുടെ ചിത്രമാണ് നിശ്ചിത സമയത്തില്‍ കാവ്യ വരച്ച് തീര്‍ത്തത്.


ചെറുപ്പം മുതല്‍ തന്നെ ചിത്രരചനയില്‍ വിത്യസ്ഥമായ പരീക്ഷണങ്ങള്‍ നടത്തുന്ന 23 കാരിക്ക്ബോട്ടിൽ ആർട്ട്, ഡ്രീംകാച്ചർ നിർമ്മാണം, ക്രാഫ്റ്റ് വർക്ക്, പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് തുടങ്ങിയ രംഗങ്ങളിലും തിളങ്ങാനായിട്ടുണ്ട്.മലപ്പുറം എടപ്പാളിനടുത്ത് കോലളമ്പ് കോലത്ത്  പട്ടത്തിൽ അയ്യപ്പദാസാണ് ഭര്‍ത്താവ്.കണ്ടനകം സ്വദേശി രേഖ മണികണ്ഠന്‍ ദമ്പതികളുടെ മകളാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button