EDAPPALLocal news

എടപ്പാളിൽ സ്വകാര്യ ബസ്സിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശല്യം ചെയ്തു 75 വയസുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ

എടപ്പാൾ: ബസ്സിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശല്യം ചെയ്ത 75 കാരൻ അറസ്റ്റിലായി.പാലക്കാട് ജില്ലയിൽ തിരുമറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശി കളത്തിൽ പറമ്പിൽ ദിവാകരനെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്‌.എടപ്പാൾ പട്ടാമ്പി റോഡിൽ ഓടുന്ന സ്വകാര്യ ബസ്സിൽ തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം.സീറ്റിൽ ഇരുന്ന പെൺകുട്ടിയെ പിൻ സീറ്റിലിരുന്ന ദിവാകരൻ ഉപദ്രവിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.പെൺകുട്ടി ഭഹളം വെച്ചതിനെ തുടർന്ന് ബസ്സ് നിർത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.ചങ്ങരംകുളം പോലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു.പോക്സോ ചുമത്തി കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button