EDAPPALLocal news
നെല്ലിശ്ശേരി എ യു പി സ്കൂളിൽ ബലി പെരുന്നാൾ ആഘോഷിച്ചു
എടപ്പാൾ : നെല്ലിശ്ശേരി എ യു പി സ്കൂളിൽ വിപുലമായ പരിപാടികളോടെ ബലി പെരുന്നാൾ ആഘോഷിച്ചു. മൈലാഞ്ചിയിടൽ മത്സരം,മെഗാ കോൽക്കളി എന്നീ പരിപാടികൾ നടത്തി. കൂടാതെ,കുട്ടികൾക്ക് പെരുന്നാൾ മധുരമായി പായസം നൽകി.PTA വൈസ് പ്രസിഡന്റ് മണികണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു. PTA എക്സിക്യൂട്ടീവ് മെമ്പർ ഫാറൂഖ്,MTA പ്രസിഡന്റ് യദുപ്രിയ എന്നിവർ പരിപാടിയിൽ പങ്കെടുത്തു