CHANGARAMKULAMLocal news

വിൽപനക്ക് സൂക്ഷിച്ച രണ്ട് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ ചങ്ങരംകുളം പോലീസ് പിടികൂടി

ചങ്ങരംകുളം:വിൽപനക്ക് സൂക്ഷിച്ച രണ്ട് ചാക്ക് നിരോധിത പുകയില ഉദ്പന്നങ്ങൾ ചങ്ങരംകുളം പോലീസ് പിടികൂടി.ചങ്ങരംകുളം തൃശ്ശൂർ റോഡിലെ മിൽമ ഷോപ്പിൽ നിന്നാണ് രണ്ട് ചാക്കിലായി സൂക്ഷിച്ച നിരോധിത പുകയില ഉദ്പന്നങ്ങൾ പിടികൂടിയത്.സംഭവത്തിൽ കടയുടമ മൂക്കുതല പിടാവനൂർ സ്വദേശി ബിജുവിനെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.കച്ചവട സ്ഥാപനം വഴി നിരോധിത പുകയില ഉദ്പന്നങ്ങൾ വിൽപനനടത്തുന്നുണ്ടെന്ന വിവരത്തിൽ ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയിലാണ് കടക്ക് പുറകിൽ രണ്ട് ചാക്കിലായി സൂക്ഷിച്ച 334 ഹാൻസ് പാക്കറ്റുകൾ പിടികൂടിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button