CHANGARAMKULAMLocal news

സംസ്ഥാന പാതയിൽ വളയംകുളത്ത് മരം കടപുഴകി വീണ് ഒഴിവായത് വൻ ദുരന്തം

ചങ്ങരംകുളം:സംസ്ഥാന പാതയിൽ വളയംകുളത്ത് മരം കടപുഴകി വീണ് ഒഴിവായത്  വൻ ദുരന്തം.തിരക്കേറിയ കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം വളയംകുളത്ത് ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം.വളയംകുളം സെൻററിൽ ചാലിശേരി പാതയിലെ ഓട്ടോറിഷ തൊഴിലാളികൾ ഇരിക്കുന്ന ഷെഡിന് മുന്നിലുള്ള വലിയ പൂമരമാണ് ശക്തമായ കാറ്റിലും മഴയിലും റോഡിലേക്ക് കടപുഴകി വീണത്.തിരക്കേറിയ പാതയിൽ തലനാരിഴക്കാണ് അപകടങ്ങൾ ഒഴിവായത്.വെളിച്ചക്കുറവുള്ള പാതയിൽ ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹീറിന്റെ നേതൃത്വത്തിൽ നാട്ടുകാർ വാഹനങ്ങൾ തടഞ്ഞ് നിർത്തി രക്ഷാപ്രവർത്തനം നടത്തി.ജെസിബി ഉപയോഗിച്ച് റോഡിലെ മരം നീക്കം ചെയ്തു.ചങ്ങരംകുളം പോലീസും കുന്നംകുളത്ത് നിന്നും ഫയർഫോഴ്സും സ്ഥലത്ത് എത്തിയെങ്കിലും നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ മൂലം റോഡിൽ നിന്ന് മരം നീക്കം ചെയ്തിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button