CHANGARAMKULAMLocal news

ചാലിശേരി ഗ്രാമീണ വായനശാല ശുചിത്വ സന്ദേശ വാഹന റാലി സംഘടിപ്പിച്ചു

ചാലിശേരി അങ്ങാടി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ സുസ്ഥിര തൃത്താല സുന്ദര തൃത്താല പദ്ധതിയുടെ ഭാഗമായി വായനശാല ബാലവേദി അംഗങ്ങൾ ശുചിത്വ സന്ദേശ സൈക്കിൾ റാലി നടത്തി.ഗവ: ഹയർസെക്കണ്ടറി സ്കൂൾ മൈതാനത്ത് നിന്നാരംഭിച്ച റാലി തദ്ദേസ സ്വയംഭരണ-എക്‌സൈസ് മന്ത്രി അഡ്വ: എം.ബി രാജേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. മാലിന്യം വലിച്ചെറിയരുത് എന്ന സന്ദേശം ഉയര്‍ത്തി വളര്‍ന്ന് വരുന്ന കുട്ടികള്‍ നടത്തുന്ന റാലി അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു. പട്ടാമ്പി ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ടി .സത്യനാഥന്‍ മാസ്റ്റര്‍, ചൈതന്യ വായനാശാല പ്രസിഡന്റ് ഡോ: ഇ.എന്‍ ഉണ്ണിക്കൃഷ്ണന്‍, ഗ്രന്ഥശാലാ പഞ്ചായത്ത് സമിതി കണ്‍വീനര്‍ ഇ.കെ മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. ശുചിത്വ സന്ദേശം ഉയര്‍ത്തി അങ്ങാടി ചുറ്റിയുള്ള സൈക്കിള്‍ റാലിയില്‍ നിരവധി ബാലവേദി അംഗങ്ങള്‍ പങ്കെടുത്തു. പരിപാടിയ്ക്ക് വായനശാല പ്രസിഡന്റ് ബാബു പി ജോര്‍ജ്ജ് ,സെക്രട്ടറി ഡോ: പ്രദീപ് ജേക്കബ്ബ്, വൈസ് പ്രസിഡന്റ് ടി.എം ബഷീര്‍ മാസ്റ്റര്‍ ,ജോ സെക്രട്ടറി സി.കെ സന്ദീപ് , പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സി.വി ഷാബു മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button