എടപ്പാൾ: ഡിവൈഎഫ്ഐ കണ്ടനകം യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. ഡിവൈഎഫ്ഐ മലപ്പുറം ജില്ല കമ്മറ്റി അംഗം അഡ്വ.ആർ ഗായത്രി പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ഷംനാദ് അധ്യക്ഷനായി. കാലടി മേഖല കമ്മറ്റി അംഗം ശരത് സി.വി, മേഖല സെക്രട്ടറി സബീഷ്, മേഖല ജോയിൻ്റ് സെക്രട്ടറി വിനീത്, സി പി ഐ എം ബ്രാഞ്ച് അംഗങ്ങളായ മോഹൻ മാഷ്, അഭിലാഷ്, അനീഷ് എന്നിവർ സംസാരിച്ച ചടങ്ങിൽ ഹരികൃഷ്ണൻ നന്ദി പറഞ്ഞു