‘ഒരാഴ്ച മുൻപ് പാര്‍ട്ടി ഇതു ചെയ്തിരുന്നെങ്കിൽ റസാഖ് ഇന്നും ജിവിച്ചിരുന്നേനെ’…
സാംസ്കാരിക പ്രവർത്തകൻ റസാഖ് പയെബ്രോട്ട് മരിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ നിലപാട് തിരുത്തി സിപിഎം. പാർട്ടിയും പഞ്ചായത്ത് അധികൃതരും ഇടപ്പെടുന്നില്ലെന്ന് റസാക്ക് ആരോപണം ഉന്നയിച്ച കമ്പനിക്കെതിരെ പരസ്യമായി സമരവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം പ്രവർത്തകർ. സ്ഥാപനത്തിന് മുന്നിൽ കൊടിയും നാട്ടി. കൊട്ടപ്പുറം പാണ്ടിയാട്ട് പുറത്ത് റസാക്കിന്റെ സഹോദരൻ അഹമ്മദ് ബഷീറിന്റെ വീടിന്റെ സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിന് മുന്നിൽ ജനവാസ പ്ലാസ്റ്റിക് സ്ട്രൈഡിങ് യൂണിറ്റ് അടച്ചു പൂട്ടുക എന്ന് എഴുതി ബോർഡ് സ്ഥാപിച്ചു. പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിലെ മലിനീകരണത്തിനെതിരെ നേരത്തെ അഹമ്മദ് ബഷീർ ചെയർമാനായി കർമ്മസമിതി രൂപീകരിച്ച് നാട്ടുകാർ രംഗത്ത് വന്നിരുന്നു. റസാക്കിന്റെ മരണത്തോടെ സമരം യുഡിഎഫ് ഏറ്റെടുത്തു. കഴിഞ്ഞദിവസം തുറന്ന് സ്ഥാപനം യുഡിഎഫ് പ്രവർത്തകരും കുടുംബാംഗങ്ങളും ചേർന്ന് അടപ്പിക്കുകയും ചെയ്തു. ഇടതു സഹയാത്രികനായ റസാക്കിന് ഒപ്പം നിൽക്കാത്ത പാർട്ടി നിലപാടിനെതിരെ ഉയർന്ന പ്രതിഷേധമാണ് നിലപാട് മാറ്റത്തിന് കാരണം എന്നാണ് വിലയിരുത്തുന്നത്.
‘എനിക്കുണ്ടായത് വലിയ നഷ്ടമാണ് ഒരാഴ്ച മുൻപ് ചെയ്തിരുന്നെങ്കിൽ ഇന്ന് ഈ വിഷയം ഇങ്ങനെ ചർച്ച ചെയ്യേണ്ട ആവശ്യം വരില്ലായിരുന്നുവെന്നും റസാക്ക് ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു എന്നും ഭാര്യ ഷീജ പറഞ്ഞു.