EDUCATION
സ്കൂളുകളില്‍ വേനലവധി ഇനി ഏപ്രില്‍ ആറ് മുതല്‍; മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം മലയിൻകീഴ് എൽ.പി സ്കൂളിൽ നടന്ന ചടങ്ങ്മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. നാലു ലക്ഷം കുട്ടികൾ ഒന്നാംക്ലാസിൽ പ്രവേശനം നേടി.
ഏഴുവർഷംകൊണ്ട് സ്കൂളുകളുടെ ഭൗതിക സാഹചര്യം ഏറെ മാറിയെന്നും 10 ലക്ഷത്തോളം കുട്ടികൾ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങളുടെ ഫോട്ടോകോപ്പികൾ എടുത്ത് പഠിക്കേണ്ട അവസ്ഥ കേരളത്തിൽ ഉണ്ടായിരുന്നു. ഇന്ന് അതെല്ലാം മാറിയെന്നും ക്ലാസ് മുറികൾ സ്മാർട്ട് ആയതിനാൽ ഓൺലൈൻ ക്ലാസുകൾക്ക് വലിയ പ്രയാസം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾ സ്കൂളിൽ ആദ്യമായി എത്തിച്ചേരുമ്പോൾ ഉള്ള കരച്ചിൽ ഇപ്പോഴില്ല,ഇത് കേരളത്തിൽ ആകെയുള്ള മാറ്റം ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.