MALAPPURAM

മുടി നീട്ടി വളർത്തി, അഞ്ചുവയസ്സു‌കാരന് പ്രവേശനം നിഷേധിച്ച് സ്വകാര്യ സ്കൂള്‍

മുടി നീട്ടി വളർത്തിയതിനാണ് ആൺകുട്ടിക്ക് സ്കൂളിൽ പ്രവേശനം നിഷേധിച്ചതെന്ന് പരാതി ഉയർന്നിരിക്കുന്നത്. മലപ്പുറം തിരൂർ എം.ഇ.ടി സി.ബി.എസ്.ഇ സ്കൂളിനെതിരെയാണ് ആക്ഷേപം. അഞ്ചു വയസ്സുകാരന് സ്കൂൾ പ്രവേശനം നിഷേധിച്ചെന്നു കുടുംബം പരാതിപ്പെട്ടു. കുട്ടിയുടെ മാതാവ് ചൈൽഡ് ലൈനിൽ പരാതി നൽകി. ചൈൽഡ് ലൈൻ സ്കൂൾ അധികൃതരിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. കുട്ടി മറ്റൊരു സർക്കാർ സ്കൂളിൽ ഇതിനോടകം പ്രവേശനം നേടി കഴിഞ്ഞു. മറ്റൊരു കുട്ടിക്കും ഇത്തരം ഒരു ദുരനുഭവം വരരുതെന്ന് മാതാവ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button