വെൽഫെയർ പാർട്ടി എടപ്പാൾ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിൽപ്പ് സമരം നടത്തി
May 23, 2023
എടപ്പാൾ: കെട്ടിട പെർമിറ്റ് ഫീസ് വർദ്ധനക്കെതിരെയും ഇടത് സർക്കാറിൻ്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ചും വെൽഫെയർ പാർട്ടീ എടപ്പാൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നില്പ് സമരം നടത്തി. ഇബ്രാഹിം കുട്ടി മംഗലം ഉദ്ഘാടനം ചെയ്തു. മുജീബ് റഹ്മാൻ കോലൊളമ്പ് അദ്ധ്യക്ഷത നിർവഹിച്ചു.മണ്ഡലം പ്രസിഡന്റ് കമറുദ്ദീൻ എടപ്പാൾ, ട്രഷറർ അബ്ദുറബ്ബ് എന്നിവർ സംസാരിച്ചു. രാധ കുട്ടത്ത് പടി, ഷഹനാസ്,എൻ മുഹമ്മദ്, അലി, നാസർ സർദാർ എന്നിവർ സമരത്തിന് നേതൃത്വം നൽകി. പാർട്ടി സെക്രട്ടറി ഐലക്കാട് സ്വാഗതവും എടപ്പാൾ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ മുനീറ നന്ദിയും പറഞ്ഞു