MALAPPURAM
താനൂർ ബോട്ട് ദുരന്തം: മനുഷ്യാവകാശ കമ്മീഷന്റെ കേസിൽ കക്ഷിചേരാൻ മുസ്‌ലിം ലീഗിന് അനുമതി
ലൈസൻസും ഫിറ്റ്നസും ഇൻഷുറൻസും ഇല്ലാതെ സർവീസ് നടത്തിയിരുന്ന അപകടത്തിൽപ്പെട്ട ബോട്ട് പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് തടഞ്ഞിരുന്നു. എന്നാൽ പിറ്റേ ദിവസം തന്നെ സർവീസ് പുനരാരംഭിക്കുകയും ഇത് സംബന്ധിച്ച് ചോദിച്ചപ്പോൾ എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് മറുപടി പറഞ്ഞത്. പോലീസ് അനുമതിയോടെയാണ് സർവീസ് പുനരാരംഭിച്ചത് എന്നും ഹർജിയിൽ പറയുന്നു.