Local newsPERUMPADAPP

സഹജീവികൾക്ക് കരുതലായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പെരുമ്പടപ്പ് : ബ്ലഡ് ഡോണേർസ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും കലാ കായിക സാമൂഹിക സാംസ്‌കാരിക കൂട്ടായ്മായായ പെരുമ്പടപ്പ് കൊടത്തൂർ ടീം അടിമുക്കും സംയുക്തമായി തൃശൂര്‍ അമല ഹോസ്പിററല്‍ ബ്ലഡ് സെൻ്റെറിൻ്റെ സഹകരണത്തോടെ മെയ് 13 ശനിയാഴ്ച്ച കൊടത്തൂർ അടിമുക്കിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ക്ലബ്ബ് അംഗങ്ങളും നാട്ടുകാരുമായി 65 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 45 പേർ സന്നദ്ധ രക്തദാനം നടത്തി. അമല ബ്ലഡ് സെന്ററിന്റെ മൊബൈൽ വാനിൽ വെച്ചാണ് രക്തം ശേഖരിച്ചത്. ക്യാമ്പിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയും നിരവധി നാട്ടുകാരെയും മറ്റും ക്യാമ്പിലേക്ക് രക്തദാനത്തിന് സന്നദ്ധമാക്കുകയും ചെയ്ത ടീം അടിമുക്ക് പ്രവർത്തകരുടെ പ്രവർത്തനം ശ്രദ്ധേയമായി.
ക്യാമ്പിലുടനീളം തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ട് ബി ഡി കെ കോർഡിനേറ്റർമാരായ ഹിജാസ് മാറഞ്ചേരി, രഞ്ജിത്ത് കണ്ടനകം എന്നിവരും എയ്ഞ്ചൽസ് വിങ് കോർഡിനേറ്റർമാരായ ആരിഫ മാറഞ്ചേരി, ജസീന ഖമറുദ്ദീൻ എന്നിവരും ക്ലബ്ബ് അംഗങ്ങളോടൊപ്പം ചേർന്ന് ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന്റെ മികച്ച സംഘാടനത്തിന് ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി ക്ലബ്ബ് പ്രവർത്തകർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button