Local newsPONNANI
അരിക്കൊമ്പനും ചില്ലിക്കൊമ്പനും പൊന്നാനിയിൽ
മുന്തിരിച്ചായയും പൈനാപ്പിൾ ചായയും ചക്കപ്പായസവും മുട്ടമസാലയുൾപ്പെടെ ചെറുകടികളും അഞ്ചുതരം ചട്ട്ണിയുമെല്ലാം ഇവിടെ റെഡി. പിടി 7, പീലാണ്ടി, പടയപ്പ, മൊഞ്ചത്തി തുടങ്ങി പേരിലെ വൈവിധ്യവുമേറെ. ഡൽഹിയിൽ നടന്ന ദിവ്യങ്കൻ കലാമേളയിലും തവനൂർ പ്രതീക്ഷാ ഭവന്റെ സ്റ്റാളുണ്ടായിരുന്നു. പ്രതീക്ഷാ ഭവൻ നിവാസികൾ നിർമിച്ച ഡയറി, ഹാൻഡ്വാഷ്, പേപ്പർ പെൻ എന്നിവയും വിൽപ്പനക്കുണ്ട്. പ്രതീക്ഷാ ഭവനിൽ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ചിത്രങ്ങളും സ്റ്റാളിന്റെ ചുമരുകളിൽ ഇടംനേടി