Local newsPONNANI

അരിക്കൊമ്പനും ചില്ലിക്കൊമ്പനും പൊന്നാനിയിൽ

പൊന്നാനി: അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, ചില്ലിക്കൊമ്പൻ… പേരുപോലെ എബിലിറ്റി കോഫി ഷോപ്പിലെ വിഭവങ്ങളെല്ലാം രുചിയുടെ കാര്യത്തിൽ കൊമ്പൻമാരാണ്‌. സാമൂഹ്യനീതി വകുപ്പാണ്‌ എന്റെ കേരളം മേളയിൽ ചായക്കടയൊരുക്കിയിരിക്കുന്നത്‌. തവനൂർ പ്രതീക്ഷാ ഭവനിലെ ഭിന്നശേഷിക്കാരാണ്‌ സ്‌റ്റാളിൽ. യുപിക്കാരൻ ഉമേഷും രാജുവുമായിരുന്നു വ്യാഴാഴ്‌ച വിൽപ്പനക്കാർ. ബാബു, കുട്ടു, നാനു, സന്ദീപ്‌ എന്നിവരെല്ലാം ഓരോ ദിവസവും മാറിമാറി വരും.
മുന്തിരിച്ചായയും പൈനാപ്പിൾ ചായയും ചക്കപ്പായസവും മുട്ടമസാലയുൾപ്പെടെ ചെറുകടികളും അഞ്ചുതരം ചട്ട്‌ണിയുമെല്ലാം ഇവിടെ റെഡി. പിടി 7, പീലാണ്ടി, പടയപ്പ, മൊഞ്ചത്തി തുടങ്ങി പേരിലെ വൈവിധ്യവുമേറെ. ഡൽഹിയിൽ നടന്ന ദിവ്യങ്കൻ കലാമേളയിലും തവനൂർ പ്രതീക്ഷാ ഭവന്റെ സ്‌റ്റാളുണ്ടായിരുന്നു. പ്രതീക്ഷാ ഭവൻ നിവാസികൾ നിർമിച്ച ഡയറി, ഹാൻഡ്‌വാഷ്‌, പേപ്പർ പെൻ എന്നിവയും വിൽപ്പനക്കുണ്ട്‌. പ്രതീക്ഷാ ഭവനിൽ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ചിത്രങ്ങളും സ്‌റ്റാളിന്റെ ചുമരുകളിൽ ഇടംനേടി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button