കളരിപയറ്റ് സമ്മർ ക്യാമ്പ് ആലംകോട് വികെഎം കളരിയിൽ ആരംഭിച്ചു
May 10, 2023
ചങ്ങരംകുളം:മലപ്പുറം ജില്ല സ്പോർട്സ് കൗൺസിലും ജില്ല കളരിപയറ്റ് അസോസിയേഷനും സംയുക്തമായി നടത്തുന്ന കളരിപയറ്റ് സമ്മർ ക്യാമ്പ് തുടങ്ങി.ആലംകോട് വികെഎം കളരിയിൽ ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെവി ഷെഹീർ ഉദ്ഘാടനം ചെയ്തു.അഞ്ചാം വാർഡ് മെമ്പർ വിനിത അധ്യക്ഷത വഹിച്ചു.ഏഴാം വാർഡ് മെമ്പർ ശശികുമാർ, മുൻ മെമ്പർ മാധവൻ,ദിലീപ് മാസ്റ്റർ കക്കിടിപ്പുറം, എന്നിവർ ആശംസകൾ അർപ്പിച്ചു. ക്യാമ്പ് ഡയറക്ടർ മോനു ഗുരുക്കൾ എന്ന ഷണ്മുഖൻ വേളയാട്ട് ക്യാമ്പിന്റെ വിശദീകരണം നൽകി. വനിതാ പരിശീലകയും കളരി വിദ്യാർഥിയുമായ സനുഷ നന്ദി പ്രകടിപ്പിച്ചു. തുടർന്ന് ക്ലാസ് ആരംഭിച്ചു