വിചാരണ വൈകാൻ കാരണം ദിലീപെന്ന് സർക്കാർ; ജൂലൈ 31ന് മുൻപ് പൂർത്തിയാക്കണമെന്ന് സുപ്രിംകോടതി
May 8, 2023
നടിയെ ആക്രമിച്ച കേസിലെ വിചാരണ ജൂലൈ 31ന് മുൻപ് പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി. ആഗസ്റ്റ് നാലിന് വിചാരണ പൂർത്തീകരണ സമയത്ത് സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിചാരണ വൈകുന്നേരം പ്രതിയായ ദിലീപിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന വീഴ്ചയാണെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ ഓൺലൈൻ ആയി നടക്കുന്ന വിചാരണയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം താനല്ലെന്ന് വ്യക്തമാക്കി ദിലീപ് രംഗത്ത് വന്നു. ക്രോസ് വിസ്താരം പൂർത്തിയാക്കാൻ അഞ്ചു ദിവസം കൂടി വേണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കാൻ തടസ്സം നിൽക്കുന്നു എന്നാണ് ദിലീപിന്റെ പരാതി. തന്റെ മുൻ ഭാര്യയും ഒരു ഉന്നത പോലീസ് ഓഫീസറും തന്നെ കേസിൽ പെടുത്തുകയായിരുന്നു എന്നാണ് ദിലീപ് ഉന്നയിക്കുന്ന ആക്ഷേപം