Local newsPONNANI

എന്റെ കേരളം പ്രദർശന വിപണന മേള: പ്രചാരണത്തിന് ഫ്ളാഷ്‌മോബ്

പൊന്നാനി : എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചാരണത്തിനായി ജില്ലയിൽ ഫ്ളാഷ്‌മോബ് പ്രദർശനം തുടങ്ങി.സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് ഫ്ളാഗ്‌ഓഫ് ചെയ്തു. എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസാണ് ഫ്ളാഷ്‌മോബ് സംഘടിപ്പിച്ചത്.അൺനോൺ ക്രു സ്റ്റുഡിയോ ഫോർ ആർട്ടിസ്റ്റിന്റെ നേതൃത്വത്തിൽ പത്തോളം പേരടങ്ങുന്ന സംഘമാണ് ഫ്ളാഷ്‌മോബ് അവതരിപ്പിക്കുന്നത്.പഴയ സിനിമാഗാനങ്ങൾക്ക് ഫ്യൂഷൻ നൃത്തച്ചുവടുകൾ നൽകി കാഴ്‌ചക്കാരെ ആവേശഭരിതരാക്കുകയാണ് ഫ്ളാഷ്‌മോബ് സംഘം. ജില്ലയിലെ വിവിധയിടങ്ങളിൽ തുടർദിവസങ്ങളിൽ പ്രദർശനമുണ്ടാകും.നാലുമുതൽ 10 വരെ പൊന്നാനി എ.വി. ഹൈസ്‌കൂൾ മൈതാനത്താണ് എന്റെ കേരളം പ്രദർശന വിപണന മേള നടക്കുന്നത്.വിവിധ വകുപ്പുകളിലൂടെ ജനകീയ പദ്ധതികളും സേവനങ്ങളും എന്റെ കേരളം പ്രദർശനസ്റ്റാളുകളിൽ ജനങ്ങൾക്ക് നേരിട്ടറിയാം. പ്രാദേശിക ഉത്‌പന്നങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടാകും. എല്ലാദിവസവും സാംസ്‌കാരിക പരിപാടികൾ, സെമിനാറുകൾ തുടങ്ങിയവയും നടക്കും. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button