CHANGARAMKULAMLocal news

പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം നടത്തി

ചങ്ങരംകുളം: ആലംകോട് ഗ്രാമ പഞ്ചായത്ത് വാർഡ് 8 ലെ ചിയ്യാനൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾ പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്തിൻ്റെയും ആലംകോട് ഗ്രാമ പഞ്ചായത്തിൻ്റെയും സഹകരണത്തോടെ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ബഹു: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി അഡ്വ, സിന്ധു ആലങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ കെ.വി. ഷഹീറിന് നൽകി ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് പ്രഭിത ടീച്ചർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സി.കെ. പ്രകാശൻ, ബ്ലോക്ക് മെംബർ രാംദാസ് മാഷ്, റീസ പ്രകാശ് , അജയൻ , കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button