CHANGARAMKULAMLocal news

ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ രേഖാചിത്രത്തോട് മോർഫ് ചെയ്ത് പ്രതിപക്ഷ നേതാവിന്റെ ചിത്രം പ്രചരിപ്പിച്ചു

ചങ്ങരംകുളം സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു

ചങ്ങരംകുളം:ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ രേഖാചിത്രത്തോട് മോർഫ് ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീഷന്റെ  ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ മൂക്കുതല സ്വദേശിക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.ചങ്ങരംകുളം മൂക്കുതല സ്വദേശി പനങ്ങാട്ടയിൽ റിംഷാദിന്റെ പേരിലാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്.ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ രേഖാ ചിത്രത്തിനോട് സാമ്യമുള്ള രീതിയിൽ പ്രതിപക്ഷ നേതാവിന്റെ ഫോട്ടോ ഫെയ്സ്ബുക്ക് വഴി പ്രചരിപ്പിച്ചെന്ന യൂത്ത് കോൺഗ്രസ്സിന്റെ പരാതിയിലാണ് കേസെടുത്തത്.സമാനമായ രീതിയിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിലും കഴിഞ്ഞ ദിവസം ചങ്ങരംകുളം മാന്തടം സ്വദേശിക്കെതിരെ കേസെടുത്തിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button