EDAPPALLocal news
എടപ്പാൾ ഗ്രാമപഞ്ചായത്ത് ലാപ്ടോപ്പ് വിതരണം ചെയ്തു
എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് എസ് സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. രണ്ട് ഘട്ടങ്ങളിലായി 22 പേർക്കാണ് ലാപ്ടോപ്പ് അനുവദിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ടീച്ചർ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീമതി ലത സ്വാഗതം പറഞ്ഞു. ക്ഷമാ റഫീഖ്, Aദിനേശൻ, ഷീന കെ വി , സിന്ധു കെ പി ,
ഷിജില തുടങ്ങിയവർ ആശംസകൾ ആ ളർപ്പിച്ചു.22 ലാപ്ടോപ്പുകൾക്കാണ് പഞ്ചായത്ത് ഫണ്ട് വെച്ചത്.അതിൽ 13 എണ്ണമാണ് ബുധനാഴ്ച വിതരണം ചെയ്തത്.