കർഷകന്റെ വിയർപ്പിന് വിലയില്ലാത്ത നാടായി കേരളം മാറി: അഡ്വ. സിദ്ദീഖ് പന്താവൂർ
ചങ്ങരംകുളം: കർഷകന്റെ വിയർപ്പിന് വിലയില്ലാത്ത നാടായി കേരളം മാറിയെന്നും സംഭരിച്ച നെല്ലിന്റെ പണം പോലും നൽകാത്ത കർഷക വഞ്ചന ആണ് സർക്കാർ ചെയ്യുന്നത് എന്ന് ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ. സിദ്ദീഖ് പന്താവൂർ അഭിപ്രായപ്പെട്ടു.
കോൾ മേഖലയിലെ നെല്ല് സംഭരണ പരിധി ഒഴിവാക്കുക, സംഭരിച്ച നെല്ലുകളുടെ കുടിശ്ശിക ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു
കർഷക കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം കമ്മറ്റി ചങ്ങരംകുളം സബ്ട്രഷററിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്‌ഘാടനം ചെയ്തു സംസാസരിക്കുക ആയിരുന്നു അദ്ദേഹം. ശ്രീകുമാർ പെരുമുക്ക്. അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രടറി. കെ ടി സിദ്ദിഖ് മുഖ്യപ്രഭാഷണം. നടത്തി.പി ടി കാദർ, നാഹിറ് ആലുങ്കൽ, ഹുറൈർ കൊടക്കാട്, കാരയിൽ അപ്പു, അബ്ദു കിഴിക്കര, വി കമറുദ്ധീൻ, ടി കൃഷ്ണൻ നായർ, കെ സി അലി, പി കെ അബ്ദുള്ളക്കുട്ടി, ഹക്കീം പെരുമുക്ക് എന്നിവർ സംസാരിച്ചു.