PONNANI

പൊന്നാനി കുണ്ടുകടവിൽ ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട ടാങ്കർ ലോറി മതിൽ തകർത്തു ബൈക്ക് യാത്രികരടക്കം മൂന്നു പേർക്ക് പരിക്ക്

പൊന്നാനി:കുണ്ടുകടവ് പാലത്തിന് സമീപം
ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട ടാങ്കർ ലോറി മതിൽ തകർത്ത് താഴ്ചയിലേക്ക് കൂപ്പുകുത്തി.ബൈക്ക് യാത്രികരടക്കം മൂന്നു പേർക്ക് പരിക്കേറ്റു.

പൊന്നാനി ഗുരുവായൂർ സംസ്ഥാന
പാതയിൽ കുണ്ടുകടവ് വളവിൽ വെച്ച്
ബൈക്കിലിടിച്ച ടാങ്കർ ലോറി നിയന്ത്രണം വിട്ട്
കുണ്ടുകടവ് പാലത്തിന് സമീപത്തുള്ള പള്ളിയുടെ പരിസരത്തെ മതിലിലിടിച്ച് താഴ്ചയിലേക്ക് ചരിഞ്ഞ്നിന്നു.

വെള്ളിയാഴ്ച രാത്രി ഒമ്പത്
മണിയോടെയാണ് അപകടം.അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികരായ മാരാമുറ്റം
സ്വദേശികളുമായ ഉമ്മർ ഖാജ (58), മാതാവ്
ഫാത്തിമകുട്ടി (75), എന്നിവരെ പൊന്നാനി താലൂക്ക്
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാങ്കർ ഡ്രൈവർ
മാറഞ്ചേരി മുക്കാല സ്വദേശി റസാഖിനെ പൊന്നാനി
താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും
വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ
കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു
പോയി.വെള്ളവുമായി വരികയായിരുന്ന ടാങ്കർ
ലോറിയാണ് അപകടത്തിൽപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button