ടൗണിലൂടെ തന്റെ ഭാര്യയുടെ തോളിൽ കൈവെച്ച് നടന്ന് പോകുന്ന യുവാവിനെ കണ്ട് ഞെട്ടി ഭർത്താവ്; യുവാവിനെ ചോദ്യം ചെയ്തതോടെ നടുറോഡിൽ ഭർത്താവിനെ ക്രൂരമായി മർദിച്ച് ഭാര്യ; കൺഫ്യൂഷൻ തീർക്കാൻ കഴിയാതെ നാട്ടുകാർ
ചങ്ങരംകുളം: ടൗണിലൂടെ തന്റെ ഭാര്യയുടെ തോളില്‍ കൈവച്ചുപോകുകയായിരുന്ന അജ്ഞാതനായ യുവാവിനെ ചോദ്യംചെയ്ത ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ച് ഭാര്യയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഹീറോയിന്‍. നാടകീയ സംഭവം അരങ്ങേറിയത് മലപ്പുറം ചങ്ങരംകുളത്താണ്. ചങ്ങരംകുളത്ത് താമസിക്കുന്ന യുവതി അജ്ഞാതനായ യുവാവിനൊപ്പം തോളില്‍ കയ്യിട്ട് കമിതാക്കളെ പോലെ ടൗണിലൂടെ നടന്നത് ഭര്‍ത്താവിന്റെ കണ്ണില്‍പെടുകയായിരുന്നു. ഇതോടെ ഇവരുടെ പിറകെ കൂടിയ ഭര്‍ത്താവ് കുറച്ചുസമയം നിരീക്ഷിച്ച ശേഷം ഇവരുടെ മുന്നിലെത്തി. തുടര്‍ന്നു ഭര്‍ത്താവ് യുവതിയെയും അജ്ഞാതനായ യുവാവിനെയും ചോദ്യം ചെയ്തതോടെ യുവതി ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദിക്കുന്ന സമയത്തും കാഴ്ച്ചക്കാരനായി യുവാവും സമീപത്ത് തന്നെ ഉണ്ടായിരുന്നു.
യുവതി ഭര്‍ത്താവിനെ മര്‍ദിക്കുന്നത് കണ്ട് ആദ്യം കുറച്ചുപേര്‍ ചേര്‍ന്ന് തടയാന്‍ ശ്രമിച്ചെങ്കിലും യുവതി പിന്മാറിയില്ല. ഭാര്യയുടെ ആക്രമണത്തില്‍ ആദ്യം പകച്ചുനിന്ന ഭര്‍ത്താവ് പിന്നീട് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഭാര്യ ഭർത്താവിനെ ശരിക്കും കൈകാര്യം ചെയ്തു. കൂടുതല്‍ ആളുകള്‍ കൂടിയതോടെയാണ് യുവതി പതറിയത്.
യുവതിയെ അക്രമിക്കാന്‍ ശ്രമിക്കുകയാണെന്നു കരുതി കണ്ടുനിന്ന നാട്ടുകാര്‍ ആദ്യം ഭര്‍ത്താവിന് നേരെയാണ് തിരിഞ്ഞത്. ഇതോടെ തന്റെ ഭാര്യയാണെന്നു ഭര്‍ത്താവ് നാട്ടുകാരോട് പറഞ്ഞപ്പോൾ ‘കിളി പാറിയത്’ നാട്ടുകാർക്കാണ്. കണ്ടുനിന്ന പല ആളുകള്‍ക്കും എന്താണ് സംഭവിക്കുന്നതെന്നു ആദ്യം മനസ്സിലായില്ല. തുടര്‍ന്നു നാട്ടുകാര്‍ ഇടപെട്ട് യുവതിയെ തടഞ്ഞ് സംസാരിക്കുകയായിരുന്നു. ആദ്യം കാര്യം മനസ്സിലാകാത്ത നാട്ടുകാര്‍ക്ക് ഇതോടെയാണ് യാഥാര്‍ഥ്യം മനസ്സിലായത്. ഈ സമയത്ത് ഭര്‍ത്താവിന്റെ മുഖത്ത് മർദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. നാട്ടുകാരോട് കൂടുതലൊന്നും യുവതി സംസാരിച്ചില്ല. ഇക്കാര്യത്തില്‍ ഇടപെടേണ്ടെന്ന് മാത്രം പറഞ്ഞു ഒതുക്കുകയായിരുന്നു.
ഇതിനോടകം യുവതിയുടെ കൂടെയുണ്ടായിരുന്ന യുവാവ് മുങ്ങിയിരുന്നു. പെരുവഴിയിലായ യുവതി ഭര്‍ത്താവിനോടൊപ്പം തന്നെ മടങ്ങി. ഇവര്‍ ചങ്ങരംകുളം സ്വദേശികളെല്ലന്നാണ് സൂചന. ഇവിടെ വാടകക്കു താമസിക്കുന്നവരാണെന്നാണ് വിവരം. ചോദ്യങ്ങൾ ഏറെ ബാക്കി നിർത്തി ക്ലൈമാക്സ് തീർന്നത്തോടെ പിന്നാമ്പുറ കഥക്ക് തങ്ങളാൽ കഴിയുന്ന നിറം ചാർത്തുകയാണ് നാട്ടുകാരിൽ പലരും. അല്ലാതെ ഈ വിഷയത്തിൽ ഭർതൃ പീഡന പരാതിക്ക് സ്കോപ്പ് ഇല്ലല്ലോ