തവനൂർ പഞ്ചായത്തുതല ഭാഷോത്സവം
എടപ്പാൾ : സമഗ്രശിക്ഷാ കേരളം എടപ്പാൾ ബി.ആർ.സി.യുടെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത് ഭാഷോത്സവം സംഘടിപ്പിച്ചു.
വിദ്യാർഥികളിലും രക്ഷിതാക്കളിലും സർഗാത്മക രചന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭാഷോത്സവം പരിപാടി സംഘടിപ്പിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ ഉദ്ഘാടനംചെയ്തു. മറവഞ്ചേരി ജി.എൽ.പി. സ്കൂളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ശിവദാസൻ അധ്യക്ഷതവഹിച്ചു.https://acd3ff06b01814a5ece92dfae4c47c06.safeframe.googlesyndication.com/safeframe/1-0-40/html/container.html?n=0
പഞ്ചായത്തിലെ എൽ.പി. സ്കൂളിലെ തിരഞ്ഞെടുത്ത കുട്ടികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. സാഹിത്യരചനകളുടെ അവതരണവുമുണ്ടായി. ഭാഷാരചനകൾ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് വി.വി. രാമകൃഷ്ണൻ ക്ലാസെടുത്തു. സബിൻ ചിറക്കൽ, നവാസ് നാനാക്കൽ, വിശ്വംഭരൻ, രാജി, റീബ എന്നിവർ പ്രസംഗിച്ചു.