VATTAMKULAM

വട്ടംകുളം സി.പി.എൻ. യു.പി സ്കൂളിൻ്റെ നൂറ്റിപതിമൂന്നാം വാർഷികം ആഘോഷിച്ചു

എടപ്പാൾ:- വട്ടംകുളം സിപിഎൻയുപി സ്കൂളിൻ്റെ നൂറ്റിപതിമൂന്നാം വാർഷികം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി .രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് എം. എ. നവാബ് അധ്യക്ഷത വഹിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ് മുഖ്യ അതിഥിയായി. പ്രധാന അധ്യാപിക സി. ലളിത സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ, വട്ടംകുളം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ നജീബ്, പൊന്നാനി ബ്ലോക്ക് മെമ്പർ സുമിത്ര, എടപ്പാൾ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി. കെ. നാസർ ,എം മുസ്തഫ , പത്തിൽ അഷറഫ് ,ബൈജു പി വി , മണികണ്ഠൻ ,എം. ബി ഫൈസൽ , ഏട്ടൻശുക പുരം , അനീഷ് വി പി , സുനീറ ,ശിഖ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സി സജി നന്ദി പറഞ്ഞു തുടർന്ന് കുട്ടികളുടെ കലാപരിപാടിയും ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button