EDAPPAL

സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സംസ്ഥാന കബ്ബ് ബുൾ ബുൾ ഉത്സവം തുടങ്ങി

എടപ്പാൾ :കേരള സ്‌റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സംസ്ഥാന കബ്ബ് ബുൾ ബുൾ ഉത്സവം പോട്ടൂർ മോഡേൺ ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമാകും. കേരളത്തിലെ നാൽപ്പത്തി ഒന്ന് വിദ്യാഭ്യാസ ജില്ലകളിൽ നിന്ന് തെരെഞ്ഞെടുത്ത
5 വയസ്സിനും 10 വയസ്സിനും ഇടയിലുള്ള ആയിരത്തിൽ പരം കുട്ടികളും ഒഫീഷ്യൽസും എസ്കോർട്ടിംങ്ങും , വളണ്ടിയേഴ്സും, മറ്റ് സ്റ്റാഫുകളും അടങ്ങുന്ന വലിയ സംഘം ഉത്സവത്തിൻ്റെ ഭാഗമാകും. മൂന്ന് ദിവസങ്ങളിൽ മുപ്പത് സെഷനുകളിലായി നടക്കുന്ന ഉത്സവത്തിന്റെ ഉദ്ഘാടന സെഷൻ നാളെ ( ശനി ) 4 മണിക്ക് കായിക വഖഫ് ബോർഡ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ഡോ: കെ.ടി. ജലീൽ എം എൽ എ അധ്യക്ഷത വഹിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടറും സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ചീഫ് കമ്മീഷണറുമായി കെ . ജീവൻ ബാബു ഐ എ എസ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി എൻ.കെ.പ്രഭാകരൻ പദ്ധതി വിശദീകരിക്കും.ഇ.ടി.മുഹമ്മദ് ബഷീർ എം.പി,എം എൽ എ മാരായ കുറുക്കോളി മൊയ്തീൻ, പി.നന്ദകുമാർ, പ്രൊഫ:ആബിദ് ഹുസൈൻ തങ്ങൾ, മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി.രമേഷ് കുമാർ, മോഡോൺ എച്ച് എസ് എസ്. ചെയർമാൻ സി.പി. ബാവ ഹാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ . റഫീഖ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ , വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ, ജില്ലാ പഞ്ചായത്തംഗം അഡ്വ: മോഹൻദാസ് , ബ്ലോക്ക് പഞ്ചായത്തംഗം കെ. ഷരീഫ , ഗ്രാമ പഞ്ചായത്തംഗം വി. ഹാജറ, തിരൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഇ . പ്രസന്ന, എടപ്പാൾ ഉപജില്ലാ ഓഫീസർ വി.കെ. നാസർ, സ്കാട്ട്സ് സംസ്ഥാന ഭാരവാഹികളായ ബാലചന്ദ്രൻ പാലച്ചോട്ടിൽ, ശ്രീകുമാരി തങ്കച്ചി, കെ.പീറ്റർ എന്നിവർ പ്രസംഗിക്കും. മോഡേൺ ഹയർ സെക്കന്ററി സ്ക്കൂൾ പ്രിൻസിപ്പൽ എ.വി. സുഭാഷ് ആമുഖഭാഷണവും ജില്ലാ സെക്രട്ടറി പി.ജെ. നൂറുൽ അമീൻ സമാപന ഭാഷണവും നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button