KERALA

പട്ടാമ്പി ദേശോത്സവം; നഗരത്തിൽ ഇന്ന് രണ്ട് മുതൽ പത്ത് വരെ സമ്പൂർണ്ണ ഗതാഗത നിയന്ത്രണം

ഇന്ന് പട്ടാമ്പി ദേശീയോത്സവം; പട്ടാമ്പി ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പട്ടാമ്പി പോലീസ്

നിയന്ത്രണങ്ങൾ എന്തൊക്കെയെന്ന് അറിയാം… ????

പട്ടാമ്പി: 109-ാം പട്ടാമ്പി നേർച്ചയുടെ ഭാഗമായി ഇന്ന് (ഞായറാഴ്ച) ഉച്ചമുതൽ രാത്രി 10 വരെ ടൗണിലൂടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. വളാഞ്ചേരി, പെരിന്തൽമണ്ണ ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊപ്പം, മുളയൻകാവ്, വല്ലപ്പുഴ വഴി തിരിച്ചുവിടും.

പെരിന്തൽമണ്ണ ഭാഗത്തു നിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊപ്പത്ത് നിന്നും തിരുവേഗപ്പുറ- വെള്ളിയാങ്കല്ല് വഴി
സഞ്ചരിക്കണം.

പാലക്കാട് ഭാഗത്തു നിന്നും പെരിന്തൽമണ്ണയിലേക്ക് പോകുന്ന വാഹനങ്ങൾ കുളപ്പുളളിയിൽ നിന്നും കൈലിയാട്, മുളയൻകാവ്, വല്ലപ്പുഴ വഴി പോകേണ്ടതാണ്.

പാലക്കാട് ഭാഗത്തു നിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുളപ്പുള്ളിയിൽ നിന്നും ചെറുതുരുത്തി, പളളം, കൂട്ടുപാത വഴി പോകേണ്ടതാണ്.

ഗുരുവായൂർ നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൂട്ടുപാത, ചെറുതുരുത്തി, പളളം വഴി പോകേണ്ടതാണ്.

ഗുരുവായൂർ നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൂറ്റനാട് നിന്നും തൃത്താല, വെള്ളിയാങ്കല്ല് വഴി പോകേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button