CHANGARAMKULAM

താഴത്തേൽപ്പടി പെരുമുടിശ്ശേരി റോഡിന്റെ ഡ്രൈനേജ് കോൺക്രീറ്റ് വർക്കുകളുടെ ഉദ്ഘാടനം നടന്നു

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ച് നിർമ്മിച്ച താഴത്തേപടി പെരുമുടിശ്ശേരി റോഡിന്റെ ഡ്രൈനേജ് കോൺക്രീറ്റ് വർക്കുകളുടെ ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ ഉദ്ഘാടനം നിർവഹിച്ചു. വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ അധ്യക്ഷതവഹിച്ചു. ജിഷാർ, സുലൈമാൻ, റസാഖ്, റജുല റസാഖ് എന്നിവർ ആശംസകൾ അറിയിച്ചു. വെളിയങ്കോട് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button