ബിജെപി കപ്പൂർ മണ്ഡലം കമ്മിറ്റി ഭാരവാഹിയോഗം ചേർന്നു
പടിഞ്ഞാറങ്ങാടി: ബിജെപി കപ്പൂർ മണ്ഡലം കമ്മിറ്റി ഭാരവാഹി യോഗം ചേർന്നു. പട്ടിത്തറ പഞ്ചായത്തിൽ കൃത്രിമ രേഖകളുണ്ടാക്കി നിരവധി പേരുടെ പെൻഷൻ തടഞ്ഞു വെക്കുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് പട്ടിത്തറ പഞ്ചായത്ത് ഭരണ സമിതി എടുക്കുന്നതെന്ന് യോഗത്തിൽ ആരോപിച്ചു. തടഞ്ഞുവയ്ക്കപ്പെട്ട ക്ഷേമ പെൻഷൻ ഉടൻ കൊടുക്കാനുള്ള നടപടി എടുക്കണമെന്നും, ഇതിൽ പ്രതികളായവരെ സമൂഹത്തിന്റെ മുന്നിൽ തുറന്ന് കാണിക്കാനുള്ള ആർജ്ജവം പഞ്ചായത്ത് ഭരണ സമിതി കാണിക്കണമെന്നും ബിജെപി ആരോപിച്ചു. ഈ വിഷയത്തിൽ വരും ദിവസങ്ങളിൽ പഞ്ചായത്തിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി ഭാരവാഹികൾ യോഗത്തിൽ പറഞ്ഞു.
പാലക്കാട് ജില്ല സെൽ കൺവീനർ സതീഷ് കുമാർ ഷൊർണ്ണൂർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് അധ്യക്ഷത വഹിച്ചു. കെ നാരായണൻ കുട്ടി, രതീഷ് തണ്ണീർക്കോട്, കുഞ്ഞൻ കെ.സി, വിഷ്ണു മലമൽക്കാവ്, കെ.പി ചന്ദ്രൻ, ടി.വി സുരേന്ദ്രൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.