VATTAMKULAM

ഡോ. ടി എൻ വിദ്യയെ വട്ടംകുളം ഗ്രാമീണ വായനശാല അനുമോദിച്ചു

എടപ്പാൾ: ആയുഷ് കേരള ഹോമിയോ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ മികച്ച ഡോക്ടറായി തെരഞ്ഞെടുത്ത വട്ടംകുളത്തെ ഡോ. ടി.എൻ വിദ്യയെ വട്ടംകുളം ഗ്രാമീണ വായനശാല അനുമോദിച്ചു. യോഗം പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് വി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഇ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ഹോമിയോ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. അനിൽകുമാർ, സിത്താര, പി.വി. നാരായണൻ , മലയത്ത് പരമേശ്വരൻ എം.എ നവാബ് എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി പി.എൻ ദിവാകരൻ സ്വാഗതവും അരവിന്ദ് വട്ടംകുളം നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button