PONNANI


പൊന്നാനിയിൽ മൂന്ന് ആടുകളെ നായ്ക്കൾ കൊന്നു


പൊ​ന്നാ​നി : പൊ​ന്നാ​നി​യി​ൽ വീ​ണ്ടും തെ​രു​വു​നാ​യ് ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് ആ​ടു​ക​ൾ ച​ത്തു. ക​റു​ക​ത്തി​രു​ത്തി അം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന പോ​റാ​ട​ത്ത് റ​സാ​ഖി​ന്‍റെ ഗ​ർ​ഭി​ണി​യാ​യ ആ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് ച​ത്ത​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യാ​യി​രു​ന്നു സം​ഭ​വം.

കൂ​ട് ത​ക​ർ​ത്താ​ണ് ആ​ടു​ക​ളെ നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ച​ത്. ഒ​രു മാ​സം മു​മ്പ് പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ൽ തെ​രു​വു​നാ​യ് വ​ന്ധ്യം​ക​ര​ണ വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ദി​വ​സ​ങ്ങ​ൾ​ക്ക​കം​ത​ന്നെ നി​ല​ച്ചു. ഈ ​ഭാ​ഗ​ത്ത് കു​ട്ടി​ക​ൾ​ക്ക് നേ​രെ​യും നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​വ കൂ​ട്ട​ത്തോ​ടെ എ​ത്തി​യാ​ണ് ആ​ക്ര​മി​ക്കു​ന്ന​ത്. രാ​വി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലേ​ക്കും വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്കും കു​ട്ടി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഭ​യ​ത്തോ​ടെ​യാ​ണ് പോ​കു​ന്ന​ത്. തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ​വ​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ​വും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. തെ​രു​വു​നാ​യ് നി​യ​ന്ത്ര​ണ​ത്തി​നു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​വാ​ത്ത​തി​ൽ പൊ​തു​ജ​നം പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button