CHANGARAMKULAM
ചങ്ങരംകുളത്തെ പ്രതിഷേധ പ്രകടനം:മുസ്ലിം ലീഗ് യൂത്ത് ലീഗ് പ്രവർത്തകർക്കതിരെ കേസടുത്ത് പോലീസ്
ചങ്ങരംകുളം: ജനവിരുദ്ധ ഇടത് സർക്കാരിനെതിരെ സെക്രട്ടറിയേറ്റ് മാർച്ചിനെത്തുടർന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് ഉൾപ്പടെ 29 പേരെ അന്യായമായി തുറങ്കിലടച്ചതിനെതിരെ ആലംകോട് പഞ്ചായത്ത് മുസ്ലിം ലീഗും യൂത്ത് ലീഗും ചങ്ങരംകുളം ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത അഞ്ചു പേർക്കെതിരെയാണ് പോലീസ് കേസടുത്തത്. ഷാനവാസ് വട്ടത്തൂർ, ബഷീർ പന്താവൂർ, സഫീർ ചിാനൂർ മൊയ്തീൻകുട്ടി പന്താവൂർ അഫ്സൽ ചിയ്യാനൂർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.അറസ്റ്റ് ചെയ്തുകൊണ്ട് ഭയപ്പെടുത്താനാണെങ്കിൽ ജയിലുകൾ മതിയാതെ വരും എന്ന് ലീഗ് നേതാക്കളായ എം കെ അൻവർ ഉമ്മർ തലാപ്പിൽ എന്നിവർ പറഞ്ഞു
.