CHANGARAMKULAM

പ്രേം നസീർ പുരസ്കാര ദാനം ചങ്ങരംകുളത്ത്.101 അംഗ സംഘാടക സമിതി രൂപീകരിച്ചു

ചങ്ങരംകുളം:സംസ്കാര സാഹിതി മലപ്പുറം ജില്ലാ കമ്മറ്റിയുടെ പ്രഥമ പ്രേംനസീർ പുരസ്കാരം ഫെബ്രുവരി 7ന് ചൊവ്വാഴ്ച വൈകീട്ട് 6 മണിക്ക് ചങ്ങരംകുളത്ത് വച്ച് നടൻ ലുക്ക്മാൻ അവറാന് സമ്മാനിക്കും.പരിപാടിക്കായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.സിനിമാ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.ചങ്ങരംകുളം ഇന്ദിരാഭവനിൽ ചേർന്ന് സംഘാടക സമതി രൂപീകരണ യോഗം സംസ്കാര സാഹിതി ജില്ല ചെയർമ്മാൻ റിയാസ് മുക്കോളി,ഉദ്ഘാടനം ചെയ്തു.എ പി അനിൽകുമാർ എംഎൽഎ, വി എസ് ജോയ്, ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമില
സി ഹരിദാസ്,സമദ് മങ്കട എന്നിവർ മുഖ്യ രക്ഷാധികാരികളും പിടി അജയോഹൻ ചെയർമാനും ആയ 101 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്.യോഗത്തിൽ
പ്രണവം പ്രസാദ് അധ്യക്ഷത വഹിച്ചു.സിദ്ധിഖ് പന്താവൂർ, കെഎം അനന്തകൃഷ്ണൻ മാസ്റ്റർ, അടാട്ട് വാസുദേവൻ, നാഹിർ ആലുങ്ങൾ, പിടി അബ്ദുൽ ഖാദർ, കെ മുരളീധരൻ, കാരയിൽ അപ്പു, ഹുറൈർ കൊടക്കാട്ട്,ഇടവേള റാഫി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button