CHANGARAMKULAM
റിട്ടയേഡ് റവന്യൂ കൂട്ടായ്മ കാരുണ്യം പാലിയേറ്റീവ് കെയർ രോഗികൾക്ക് ഉപകരണങ്ങൾ നൽകി
ചങ്ങരംകുളം:റിട്ടയർ ചെയ്ത റവന്യൂ ജീവനക്കാരുടെ പൊതുവേദിയായ റിട്ടയേഡ് റവന്യൂ കൂട്ടായ്മ പൊന്നാനി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിലെ കിടപ്പിലാ രോഗികൾക്ക് ഉപയോഗത്തിനായി എയർ ബെഡുകൾ നൽകി.ക്ലിനിക്കിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് പി പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു.കൂട്ടായ്മ ഭാരവാഹികളായ ടി കൃഷ്ണൻ നായർ കെ പി ഹരിദാസ് എന്നിവരിൽ നിന്ന് ഡോക്ടർ ഷിയാ ഏറ്റുവാങ്ങി കാരുണ്യം സെക്രട്ടറി ജബ്ബാർ പള്ളിക്കര പ്രസംഗിച്ചു