KERALA

ഷവര്‍മയുടെ ടേസ്റ്റ് നോക്കി പൂച്ചകള്‍! അതും ഷവർമയുണ്ടാക്കുന്ന പാത്രത്തിൽ കയറിയിരുന്ന്

ഷവർമയുണ്ടാക്കുന്ന പാത്രത്തിൽ കയറിയിരുന്ന് ചിക്കൻ കഴിച്ച് പൂച്ചകൾ. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. 
രണ്ട് പൂച്ചകളാണ് പാചകക്കാരൻ ഇല്ലാതിരുന്ന സമയത്ത് സ്റ്റാന്‍റില്‍ കയറിയിരുന്ന് ഷവർമ കഴിച്ചത്. പയ്യന്നൂരിലെ മജ്‍ലിസ് റസ്റ്റോറന്റിൽ ഇന്നലെയാണ് സംഭവമുണ്ടായത്. പൂച്ച കയറിയതിന് പിന്നാലെ ഷവർമ നശിപ്പിച്ചതായി ഹോട്ടലുട അറിയിച്ചു.

ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ മാറ്റാൻ ജീവനക്കാരൻ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് പൂച്ചകൾ കയറി ഷവർമ കഴിച്ചത്. ഷവർമ്മ ഉണ്ടാക്കുന്ന സ്റ്റാന്‍റില്‍ പൂച്ച കയറിയത് സംബന്ധിച്ച് ഹോട്ടലുടമയോട് പയ്യന്നൂർ നഗരസഭ വിശദീകരണം ചോദിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button