CHANGARAMKULAM

പി.ചിത്രൻ നമ്പൂതിരിപ്പാടിന്റെ ജന്മദിനാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം: 103-മത്തെ വയസ്സിലേക്ക് പ്രവേശിക്കുന്ന പി.ചിത്രൻ നമ്പൂതിരിപ്പാടിന്റെ ജന്മദിനാഘോഷം സംഘടിപ്പിച്ചു.ചിത്രായനം എന്ന പേരിൽ മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടിയിൽ ആലംകോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

പൊൻമുട്ടയിടുന്ന താറാവിനെ ജനങ്ങൾക്ക് വേണ്ടി വെറുതെ കൊടുത്ത ഒരു പുണ്യാത്മാവാണ് ശ്രീ ചിത്രൻ നമ്പൂതിരിപ്പാടെന്ന് ലീലാകൃഷ്ണൻ കുട്ടികളെ ഓർമപ്പെടുത്തി. പിടിഎ പ്രസിഡണ്ട് മുഹമ്മദ് ജലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ മണികണ്ഠൻ സ്വാഗതം പറഞ്ഞു. ശിവശങ്കരൻ മാസ്റ്റർ, മംഗലത്തേരി നാരായണൻ നമ്പൂതിരി, എസ് എം സി ചെയർമാൻ റഷീദ് മുതുകാട്,
എം പി ടി എ പ്രസിഡന്റ് ജസീല, പ്രധാനാധ്യാപകൻ കെ.ആർ രവീന്ദ്രൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button