EDAPPALLocal news

കോലളമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി മയക്ക്മരുന്ന് നൽകി കെട്ടിയിട്ട് മർദ്ധിച്ച് നഗ്നവീഡിയോ പകർത്തിയ സംഭവവം

21ഓളം പേർക്കെതിരെ കേസെടുത്തു:പ്രായപൂർത്തിയാവാത്ത ഒരാളടക്കം 3 പേർ പിടിയിൽ

എടപ്പാൾ : എടപ്പാൾ കോലളമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി മയക്ക്മരുന്ന് നൽകി കെട്ടിയിട്ട് മർദ്ധിച്ച് നഗ്നവീഡിയോ പകർത്തിയ സംഭവവത്തിൽ 3 പേരെ ചങ്ങരംകുളം പോലീസ് പിടികൂടി.കാളാച്ചാൽ സ്വദേശി പുല്ലൂര് വളപ്പിൽ നിസാമുദ്ധീൻ(22)കോലളമ്പ് കോലത്ത്സ്വദേശീ വാക്കുളങ്ങര അസ്ലം(22)എന്നിവരെയാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ അറസ്റ്റ് ചെയ്തത്.പ്രായപൂർത്തിയാവാത്ത ഒരാളെ കൂടി കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.സംഭവത്തിൽ കണ്ടാലറിയാവുന്ന 11 പേരടക്കം 21 പേർക്കെതിരെയാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്.വിദേശത്ത് നിന്ന് ലീവീന് വന്ന കോലളമ്പ് സ്വദേശിയായ ഫർഹൽ അസീസിനെയാണ് ഡിസംബർ 24ന് വൈകിയിട്ട് 7 മണിയോടെയാണ് സുഹൃത്തുക്കളായ രണ്ട് പേർ ചേർന്ന് ബൈക്കിലെത്തി കൂട്ടി കൊണ്ടു പോയത്.

സുഹൃത്തിന്റെ സഹോദരിയുമായുള്ള സൗഹൃദത്തെ കുറിച്ച് അറിയാനാണെന്ന് പറഞ്ഞ് കൊണ്ട് പോയി വയലിലും സുഹൃത്തിന്റെ വീട്ടിലുമായി ഒരു രാത്രിയും ഒരു പകലും കെട്ടിയിട്ട് ക്രൂരമായി തല്ലിച്ചതച്ചെന്നാണ് പരാതി.

പണവും യുഎഇ ഐഡി അടക്കമുള്ള രേഖകളും മൊബൈലും കവർന്ന സംഘം പൂർണ്ണ നഗ്നനാക്കി വീഡിയോ ചിത്രീകരിച്ച ശേഷം വിവസ്ത്രനാക്കി ഉപേക്ഷിച്ചെന്നും പരാതിയിൽ പറയുന്നു.രാത്രി കോലളമ്പിലെ വയലിൽ നേരം പുലരുവോളം മർദ്ധിച്ച ശേഷം കാളാച്ചാലിലെ സുഹൃത്തിന്റെ വീട്ടിൽ അടച്ചിട്ട മുറിയിൽ വെച്ചും മർദ്ധനം തുടർന്നു.ഇതിനിടെ മൊബൈലും കയ്യിലുള്ള പണവും രേഖകളും കവർന്ന സംഘം പൂർണ്ണ നഗ്നനാക്കി വീഡിയോ ചിത്രീകരിക്കുകയും പിന്നീട് മറ്റൊരുസുഹൃത്തിന്റെ വീട്ടിൽ ഉപേക്ഷിക്കുകയുമായിരുന്നു.പിന്നീട് പിറ്റെ ദിവസം വൈകിയിട്ട് രാത്രി 10 മണിയോടെ ശരീരം മുഴുവൻ പരിക്കുകളോടെ എണീറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ചങ്ങരംകുളം കോലിക്കരയിൽ ഇവർ താമസിച്ച് വരുന്ന വാടക വീട്ടിൽ ബൈക്കിലെത്തിയ സംഘം ഉപേക്ഷിക്കുകയായിരുന്നു

സംഘത്തിന്റെ ഭീഷണി ഭയന്ന് ബൈക്കിൽ നിന്ന് വീണതാണെന്നാണ് ആദ്യം യുവാവ് വീട്ടുകാരോട് പറഞ്ഞിരുന്നത്.തുടർന്ന് ബന്ധുക്കൾ ചേർന്ന് കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു.

എന്നാൽ തിരിച്ച് വീട്ടിലെത്തിച്ച യുവാവിന്റെ ശരീരം മുഴുവൻ അടിയേറ്റ പാടുകൾ ശ്രദ്ധയിൽ പെടുകയും എണീറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥ വരികയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.ശരീരമാസകലം ക്ഷതമേറ്റ യുവാവിന്റെ കയ്യിൽ മൂന്ന് സ്ഥലങ്ങളിൽ എല്ലിന് പൊട്ടലുണ്ട്.ശരീരത്തിന്റെ പല സ്ഥലത്തും ബ്ളൈഡ് ഉപയോഗിച്ച് മുറിവേൽപിച്ചിട്ടുമുണ്ട്.സംഭവം പുറത്ത് പറഞ്ഞാൽ നഗ്നവീഡിയോ പുറത്ത് വിടുമെന്നും ജീവിക്കാൻ സമ്മതിക്കില്ലെന്നും സംഘം ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു.ലഹരി ഉപയോഗിച്ചിരുന്ന സംഘം വീര്യം കൂടിയ എംഡിഎംഎ എന്ന ലഹരി പഥാർത്ഥം തന്റെ മൂക്കിലേക്ക് വലിപ്പിച്ചാണ് കെട്ടിയിട്ട് ക്രൂരമായി മർദ്ധിച്ചതെന്നും യുവാവ് പറഞ്ഞു പ്രതികൾ സമാനമായ പല കേസുകളിലും പ്രതികളാണെന്ന് ഉദ്ധ്യോഗസ്ഥർ പറഞ്ഞു.പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button